അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് താ​ഴു​ന്നു; വൈ​ദ്യു​തി ഉ​പ​യോ​ഗം 841 ല​ക്ഷം മെ​ഗാ​യൂ​ണി​റ്റി​ലേ​ക്ക്

10:23 PM Mar 10, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ ക​ടു​ത്ത​തോ​ടെ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 841 ല​ക്ഷം മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഇ​ത് ഈ ​മാ​സ​ത്തെ റി​ക്കാ​ർ​ഡ് ഉ​പ​യോ​ഗ​മാ​ണ്.

രാ​ത്രി എ​ട്ടു​മു​ത​ൽ എ​ട്ട​ര​വ​രെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച​ത്. ഈ ​സ​മ​യം 4001 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു. രാ​വി​ലെ ഏ​ഴു​മു​ത​ൽ എ​ഴ​ര​വ​രെ​യു​ള്ള ഉ​പ​യോ​ഗം 3279 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ന്നു. 883 മെ​ഗാ​വാ​ട്ടാ​ണ് സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ലെ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്.

‌അ​തേ​സ​മ​യം വേ​ന​ൽ ക​ന​ത്ത​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു. ക​ക്കി, ഷോ​ള​യാ​ർ, കു​ണ്ട​ള, മാ​ട്ടു​പെ​ട്ടി, ആ​ന​യി​റ​ങ്ക​ൽ, പൊ·ു​ടി അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് നി​ല​ച്ചു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ദി​വ​സേ​ന അ​ര​യ​ടി വീ​തം ജ​ല​നി​ര​പ്പ് താ​ഴു​ക​യാ​ണ്. ഇ​ടു​ക്കി​യി​ൽ 57 ശ​ത​മാ​നം വെ​ള്ള​മാ​ണു​ള്ള​ത്.