കോട്ടയം: സിപിഎം വിമതർ പ്രതിഷേധം ഉയർത്തിയ കുറ്റ്യാടി ഒഴിച്ചിട്ട് കേരള കോണ്ഗ്രസ് -എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആറു ജില്ലകളിലായി 13 സീറ്റുകളിലാണ് ജോസ് വിഭാഗം മത്സരിക്കുന്നത്. പാലായിൽ ജോസ് കെ. മാണി മത്സരിക്കും. കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ് ആണ് സ്ഥാനാർഥി.
മറ്റ് സ്ഥാനാർഥികൾ: റാന്നി- അഡ്വ.പ്രമോദ് നാരായണൻ, കാഞ്ഞിരപ്പള്ളി-എൻ. ജയരാജ്, പൂഞ്ഞാർ-സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശേരി-ജോബ് മൈക്കിൾ, തൊടുപുഴ-പ്രഫ. കെ.ഐ. ആന്റണി, ഇടുക്കി-റോഷി അഗസ്റ്റിൻ, പെരുമ്പാവൂർ-ബാബു ജോസഫ്, പിറവം- സിന്ധുമോൾ ജേക്കബ്, ചാലക്കുടി-ഡെന്നീസ് ആന്റണി, ഇരിക്കൂർ-സജി കുറ്റിയാനിമറ്റം.
കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസിന് വിട്ട് നൽകിയതിൽ സിപിഎം വിമതർ പ്രതിഷേധം ഉയർത്തിയിരുന്നു. ആയിരക്കണക്കിനു പ്രവർത്തകരാണ് കുറ്റ്യാടി വിട്ടുനൽകരുതെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
കുറ്റ്യാടി ഒഴിച്ചിട്ട് ജോസ് പക്ഷം; 12 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
09:21 PM Mar 10, 2021 | Deepika.com