ആ​റ്റി​ങ്ങ​ലി​ൽ എ. ​ശ്രീ​ധ​ര​ൻ ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി; ക​യ്പ​മം​ഗ​ലം ഒ​ഴി​ച്ചി​ട്ടു

08:41 PM Mar 10, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്പി മ​ത്സ​രി​ക്കു​ന്ന അ​ഞ്ചു സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​റ്റി​ങ്ങ​ലി​ൽ അ​ഡ്വ. എ. ​ശ്രീ​ധ​ര​നാ​ണ് ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി. ച​വ​റ- ഷി​ബു ബേ​ബി ജോ​ണ്‍, കൊ​ല്ലം- ബാ​ബു ദി​വാ​ക​ര​ൻ, കു​ന്ന​ത്തൂ​ർ- ഉ​ല്ലാ​സ് കോ​വൂ​ർ എ​ന്നി​വ​രാ​ണ് മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ൾ.

ക​യ്പ​മം​ഗ​ല​ത്തെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സീ​റ്റ് മാ​റ്റി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ക​യ്പ​മം​ഗ​ലം ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ക​യ്പ​മം​ഗ​ല​ത്തി​നു പ​ക​രം അ​ന്പ​ല​പ്പു​ഴ സീ​റ്റാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​ഞ്ചാം സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫി​ന്‍റെ അ​ന്തി​മ തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി പി​ന്നീ​ടു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ആ​ർ​എ​സ്പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.