കോഴിക്കോട്: എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍ നിന്ന് ജനവിധി തേടും. ശ്രേയാംസ് കുമാറിന്റേത് ഉൾപ്പെടെ സ്ഥാനാര്‍ഥികളെ എല്‍ജെഡി പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളിലാണ് ഇത്തവണ എല്‍ജെഡി മത്സരിക്കുന്നത്.
കൂത്തൂപറമ്പില്‍ മുന്‍ മന്ത്രി കെ.പി മോഹനനും വടകരയില്‍ മനയത്ത് ചന്ദ്രനും സ്ഥാനാർഥികളാകും. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായതിനാല്‍ വിജയസാധ്യത മുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന് എല്‍ജെഡി നേതാക്കള്‍ പറഞ്ഞു.
ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍; എല്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
06:45 PM Mar 10, 2021 | Deepika.com