ന്യൂഡൽഹി: പി.സി.ചാക്കോയുടെ രാജിയിൽ നേതാക്കളാരും പ്രതികരിക്കാൻ തയാറായില്ല. രാജിക്കാര്യം ചാക്കോ പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി.തോമസ് എന്നിവരോടൊക്കെ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും എല്ലാവരും മൗനം തുടർന്നു.
വിഷയത്തിൽ തത്കാലം പ്രതികരിക്കേണ്ടെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. അതേസമയം ചാക്കോയുടെ രാജി അനവസരത്തിലായിപ്പോയെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.
ചാക്കോയുടെ രാജിയിൽ നേതാക്കൾക്ക് മൗനം
03:17 PM Mar 10, 2021 | Deepika.com