"പാ​ർ​ട്ടി​യാ​ണ് എ​ന്‍റെ ശ​ക്തി'; ന​ന്ദ​കു​മാ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ടി.​എം സി​ദ്ദി​ഖ്

01:24 PM Mar 10, 2021 | Deepika.com
മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച പി.​ന​ന്ദ​കു​മാ​റി​ന് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് പൊ​ന്നാ​നി എ​രി​യ ക​മ്മ​റ്റി സെ​ക്ര​ട്ട​റി ടി.​എം സി​ദ്ദി​ഖ്.

നി​ര​ന്ത​ര​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കും കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്കും ശേ​ഷ​മാ​ണ് സി​പി​എം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ണ​യി​ച്ച​ത്. ആ ​തീ​രു​മാ​നം ഉ​ള്‍​കൊ​ള്ളാ​ന്‍ എ​ല്ലാ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും അ​നു​ഭാ​വി​ക​ളും ത​യാ​റാ​ക​ണം. പാ​ർ​ട്ടി​യാ​ണ് ത​ന്‍റെ ശ​ക്തി​യും പ്ര​ചോ​ദ​ന​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ സി​ദ്ദി​ഖ് പ​റ​ഞ്ഞു.

ന​ന്ദ​കു​മാ​റി​നെ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​പ്പി​ച്ച് വ​ല​തു​പ​ക്ഷ വ​ര്‍​ഗ്ഗീ​യ ശ​ക്തി​ക​ളെ നി​രാ​യു​ധ​രാ​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് പൊ​ന്നാ​നി​യി​ലെ ജ​ന​ത​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.