കണ്ണൂർ: കിഫ്ബിയെ തകർക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ധര്‍മ്മടത്തെ മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണത്തിലാണ് വിമർശനം നടത്തിയത്.
കേരളത്തിൽ വികസനം കൊണ്ടുവരാനാണ് കിഫ്ബി വഴി സര്‍ക്കാർ ശ്രമിച്ചത്. എന്നാൽ ഇതിനെ തുരങ്കം വയ്ക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിച്ചത്. നാട് ദുരന്തം നേരിടുമ്പോൾ പോലും പ്രതിപക്ഷം കൂടെ നിന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട് ദുരന്തം നേരിടുമ്പോൾ പോലും പ്രതിപക്ഷം കൂടെ നിന്നില്ല: മുഖ്യമന്ത്രി
12:16 PM Mar 10, 2021 | Deepika.com