മൂ​വാ​റ്റു​പു​ഴ വേ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​നോ​ട് ജോ​സ​ഫ് വി​ഭാ​ഗം

11:45 AM Mar 10, 2021 | Deepika.com
തൊ​ടു​പു​ഴ: സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യ ശേ​ഷ​വും യു​ഡി​എ​ഫി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. മൂ​വാ​റ്റു​പു​ഴ സീ​റ്റ് ന​ൽ​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ന് പു​റ​മേ ഏ​റ്റു​മാ​നൂ​രി​ന് പ​ക​രം പൂ​ഞ്ഞാ​ർ ന​ൽ​ക​ണ​മെ​ന്നും ജോ​സ​ഫ് വി​ഭാ​ഗം നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ഏ​റ്റു​മാ​നൂ​രി​ൽ കോ​ണ്‍​ഗ്ര​സി​ന് മ​ത്സ​രി​ക്കാം. ഇ​ടു​ക്കി ഏ​റ്റെ​ടു​ത്ത് ഉ​ടു​മ്പു​ൻ​ചോ​ല വി​ട്ടു​ന​ൽ​ക​ണ​മെ​ന്നും ജോ​സ​ഫ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പൂ​ഞ്ഞാ​റി​ൽ ടോ​മി ക​ല്ലാ​നി​യെ സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍​ഗ്ര​സ് ഏ​താ​ണ്ട് ഉ​റ​പ്പി​ച്ച നി​ല​യി​ലാ​ണ്. അ​തി​നി​ടെ​യാ​ണ് പു​തി​യ ആ​വ​ശ്യ​വു​മാ​യി ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ രം​ഗ​പ്ര​വേ​ശം. ഏ​റ്റു​മാ​നൂ​ർ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷി​ന്‍റെ പേ​രാ​ണ് ഏ​റ്റു​മാ​നൂ​രി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്നു കേ​ട്ട​തെ​ങ്കി​ലും സീ​റ്റ് ഒ​ടു​വി​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു.