രാജ്യത്ത് 24 മണിക്കൂറിനിടെ 17,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

11:17 AM Mar 10, 2021 | Deepika.com
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,12,62,707 ആയി ഉയര്‍ന്നു.

ആകെ രോഗികളില്‍ 1,09,20,046 പേര്‍ രോഗമുക്തരായി. നിലവില്‍ 1,84,598 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 133 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1,58,063 ആയി.

കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ആരംഭിച്ചതിന് ശേഷം 2,43,67,906 പേര്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.