കു​റ്റ്യാ​ടി​യി​ൽ സി​പി​എ​മ്മി​ന് ത​ല​വേ​ദ​ന; വി​മ​ത സ്ഥാ​നാ​ർ​ഥി വ​ന്നേ​ക്കും

11:05 AM Mar 10, 2021 | Deepika.com
കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ​ര​സ്യ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​തെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും അ​നു​യാ​യി​ക​ളും. കു​റ്റ്യാ​ടി കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ങ്കി​ല്‍ വി​മ​ത സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്നും ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ഇ​ന്നു സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ല്‍ കു​റ്റ്യാ​ടി കേ​ന്ദ്രീ​ക​രി​ച്ച് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നു​ള്ള മു​ന്നൊ​രു​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ഡ​ല​ത്തി​ലെ പ​ല​യി​ട​ത്തും പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. കു​ഞ്ഞ​മ്മ​ദ് കു​ട്ടി​ക്ക് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ടു​ള്ള സ്റ്റി​ക്ക​റു​ക​ളാ​ണ് പ​തി​ച്ചി​രി​ക്കു​ന്ന​ത്.