കാ​റ്റാ​ല​ൻ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ളു​ടെ പ​രി​ര​ക്ഷ റ​ദ്ദാ​ക്കി

05:36 AM Mar 10, 2021 | Deepika.com
ബ്ര​സ​ൽ​സ്: സ്പെ​യി​നി​ലെ കാ​റ്റ​ലോ​ണി​യ പ്ര​വി​ശ്യ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് കാ​ർ​ല​സ് പ്യു​ജ്ഡി​മോ​ണ്ട്, മു​ൻ മ​ന്ത്രി​മാ​രാ​യ റ്റോ​ണി കോ​മി​ൻ, ക്ലാ​ര പൊ​ൻ​സാ​റ്റി എ​ന്നീ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ളു​ടെ പ​രി​ര​ക്ഷ റ​ദ്ദാ​ക്കാ​ൻ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് വോ​ട്ടെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ച്ചു.

2017-ലെ ​പ​രാ​ജ​യ​പ്പെ​ട്ട സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം സ്പെ​യി​നി​ൽ​ നി​ന്നു ക​ട​ന്ന് ബെ​ൽ​ജി​യ​ത്തി​ൽ അ​ഭ​യം തേ​ടി​യ പു​ജ്ഡി​മോ​ണ്ടും ടോ​ണി​യും 2017 മു​ത​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​ണ്. സ്കോ​ട്ട്‌​ല​ൻ​ഡി​ൽ അ​ഭ​യം തേ​ടി​യ ക്ലാ​ര 2019 മ​ധ്യ​ത്തി​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യി.

പ​രി​ര​ക്ഷ റ​ദ്ദാ​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ദ്രോ​ഹം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളി​ൽ ഇ​വ​രെ വി​ചാ​ര​ണ ചെ​യ്യാ​ൻ വി​ട്ടു​ന​ല്ക​ണ​മെ​ന്ന സ്പെ​യി​നി​ന്‍റെ ആ​വ​ശ്യം ബെ​ൽ​ജി​യ​ത്തി​നും സ്കോ​ട്ട്‌​ല​ൻ​ഡി​നും പ​രി​ഗ​ണി​ക്കേ​ണ്ടി ​വ​രും.