ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ കാണിക്കുന്ന കരുതൽ കോൺഗ്രസിലായിരുന്ന കാലത്ത് കാണിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ബാക്ബെഞ്ചർ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധ്യ.
ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ ആയിരുന്നെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സിന്ധ്യക്ക് അവസരമുണ്ടായിരുന്നു. ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് താൻ അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കേൾക്കാൻ സിന്ധ്യ തയാറായില്ല. ഇപ്പോൾ ബിജെപിയിൽ എത്തിയ അദ്ദേഹം ഒരു ബാക്ബെഞ്ചറായി മാറിയെന്നുമായിരുന്നു രാഹുലിന്റെ പരാമർശം.
കോൺഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിംഗിനോട് സംസാരിക്കുകയായിരുന്നു രാഹുൽ.
ബിജെപിയിൽ ബാക്ബെഞ്ചർ; രാഹുലിന്റെ പരാമർശത്തോട് പ്രതികരിച്ച് സിന്ധ്യ
04:34 AM Mar 10, 2021 | Deepika.com