കു​വൈ​റ്റി​ൽ 1,157 പേ​ർ​ക്ക് കോ​വി​ഡ്; എ​ട്ട് മ​ര​ണം

01:32 AM Mar 10, 2021 | Deepika.com
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,157 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 203,055 ആ​യി . ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.91 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു . 7,760 ടെ​സ്റ്റു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ​ത്.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു​പേ​ർ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,141 ആ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 92.67 ശ​ത​മാ​ന​മാ​ണ് .1,045 പേ​രാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് മു​ക്ത​രാ​യ​ത് . ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 188,167 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി.

നി​ല​വി​ൽ‌ 13,747 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 181 പേ​ർ തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.