കോൽക്കത്ത: പശ്ചിമബംഗാൾ ഡിജിപി വീരേന്ദ്രയെ മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 1987- ബാച്ചിലെ ഐപിഎസ് ഓഫീസറായ പി. നീരജ് നയന്‍ പകരം ചുമതല നൽകാനും തെര. കമ്മീഷൻ ബംഗാൾ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് തെര. കമ്മീഷൻ വ്യക്തമാക്കി. മമതയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മാറ്റിയ ഡിജിപി വീരേന്ദ്ര.
പശ്ചിമബംഗാൾ ഡിജിപിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി
11:33 PM Mar 09, 2021 | Deepika.com