മലപ്പുറം: പൊന്നാനിയില്‍ സിപിഎമ്മില്‍ പ്രതിസന്ധി. സിപിഎമ്മിന്റെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി വച്ചു. ടി.കെ. മഷൂദ്, നവസ് നാക്കോല, ജമാല്‍ എന്നിവരാണ് രാജിവച്ചത്.
നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ കൂടി രാജി സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. പ്രശ്ന പരിഹാരത്തിനായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി, മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദുകുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ടിന് പ്രാദേശിക നേതാക്കളെ കാണും.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെയാണ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷമായത്. പി. നന്ദകുമാറിനെയാണ് സ്ഥാനാർഥിയായി പാർട്ടി നിർദേശിച്ചത്. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക നേതാക്കളുടെ രാജി.
പൊന്നാനിയിൽ പ്രതിസന്ധി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചു
01:04 PM Mar 09, 2021 | Deepika.com