ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,388 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 77 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,12,44,786 ആയി. മരണസംഖ്യ 1,57,930 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,596 പേർ കോവിഡ് മുക്തരായി. ഇതോടെ രാജ്യത്താകെ കോവിഡ് മുക്തരായവരുടെ എണ്ണം 1,08,99,394 ആയി. വിവിധ സംസ്ഥാനങ്ങളിലായി 1,87,462 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
രാജ്യത്ത് 15,388 കോവിഡ് രോഗികൾ കൂടി
10:26 AM Mar 09, 2021 | Deepika.com