റാഞ്ചി: ജാര്‍ഖണ്ഡില്‍ കാണാതായ വീട്ടമ്മയുടെ മൃതശരീരം കത്തിക്കരിഞ്ഞ കണ്ടെത്തി. പകുര്‍ ജില്ലയിലെ നദിക്കരയില്‍ ആറ് ഭാഗങ്ങളായി വെട്ടിമുറിച്ച് കത്തിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫെബ്രുവരി 24 മുതലാണ് സൊനാ മറാന്‍ഡി(45)യെ കാണാതായത്. പ്രദേശവാസികളാണ് ശരീരഭാഗങ്ങള്‍ ആദ്യം കണ്ടെത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു.
സൊനയുടെ മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
08:56 AM Mar 09, 2021 | Deepika.com