മിലാൻ: ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ ഇന്റർ മിലാൻ കരുത്തോടെ മുന്നോട്ട്. കരുത്തരായ അറ്റ്ലാന്റയെ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ തോൽപ്പിച്ചു. ലീഗിലെ തുടർച്ചയായ എട്ടാം വിജയമാണ് ഇന്റർ നേടിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു ഗോൾ പിറന്നത്. 54-ാം മിനിറ്റിൽ ബാസ്റ്റോണി കൊടുത്ത പാസിൽ നിന്ന് ഡിഫൻഡറായ സ്ക്രിനിയറാണ് ഗോൾ നേടുന്നത്. ഈ ലീഡ് സമർത്ഥമായി പ്രതിരോധിക്കാൻ ഇന്ററിന് സാധിച്ചു.
ജയത്തോടെ ഇന്റർ മിലാന് 26 മത്സരങ്ങളിൽ നിന്ന് 62 പോയിന്റായി. 56 പോയിന്റുമായി നിൽക്കുന്ന എസി മിലാനാണ് ഇന്ററിന് പിറകിൽ ഉള്ളത്.
അറ്റ്ലാന്റയും വീണു; ഇന്റർ മിലാൻ തലപ്പത്ത് തന്നെ
07:59 AM Mar 09, 2021 | Deepika.com