ന്യൂഡൽഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ ആയിരുന്നെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിംഗിനോട് സംസാരിക്കുകയായിരുന്നു രാഹുൽ.
കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സിന്ധ്യക്ക് അവസരമുണ്ടായിരുന്നു. ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കേൾക്കാൻ സിന്ധ്യ തയാറായില്ല. ഇപ്പോൾ ബിജെപിയിൽ എത്തിയ അദ്ദേഹം ഒരു ബാക്ബെഞ്ചറായി മാറിയെന്നും രാഹുൽ പറഞ്ഞു.
"ബിജെപിയിൽ സിന്ധ്യ ബാക്ബെഞ്ചർ, കോൺഗ്രസിലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആകുമായിരുന്നു': രാഹുൽ
07:47 PM Mar 08, 2021 | Deepika.com