"നേ​താ​ക്ക​ളെ പാ​ർ​ട്ടി തി​രു​ത്തും, പാ​ർ​ട്ടി​യെ ജ​നം തി​രു​ത്തും'; പൊ​ന്നാ​നി​യി​ൽ സി​പി​എം പ്രവർത്തകരുടെ പ്ര​തി​ഷേ​ധം

07:04 PM Mar 08, 2021 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നെ​തി​രേ പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്യ പ്ര​ക​ട​നം ന​ട​ത്തി.

പി. ​ന​ന്ദ​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ന് എ​തി​രേ​യാ​ണ് സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള നൂ​റി​ല​ധി​കം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. ടി.​എം. സി​ദ്ദി​ഖി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

നേ​താ​ക്ക​ളെ പാ​ർ​ട്ടി തി​രു​ത്തും, പാ​ർ​ട്ടി​യെ ജ​നം തി​രു​ത്തും എ​ന്ന ബാ​ന​ർ ഉ​യ​ർ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ൽ ഇ​റ​ങ്ങി​യ​ത്. നേ​താ​ക്ക​ൾ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.