കോഴിക്കോട്: എന്‍സിപിയില്‍ പൊട്ടിത്തെറി. മന്ത്രി എ.കെ. ശശീന്ദ്രന് ഏലത്തൂരില്‍ വീണ്ടും സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.എസ്. പ്രകാശന് രാജി വച്ചു.
മാണി സി. കാപ്പനൊപ്പം മത്സരിക്കുമെന്ന് പ്രകാശന് അറിയിച്ചു. കൂടാതെ എന്‍സിപിയുടെ യുവജന വിഭാഗവും ശശീന്ദ്രനെതിരെ രംഗത്തെത്തി. ശശീന്ദ്രന് തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുവജന വിഭാഗം പ്രമേയം പാസാക്കി.
അതേസമയം, പാവങ്ങാടും എലത്തൂരിലും എ.കെ. ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്ലക്സുകളും ഉയര്‍ന്നിരുന്നു. ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്നും മണ്ഡലത്തിൽ പുതുമുഖത്തിന് സീറ്റ് നൽകി മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം. ഫോൺ വിളി വിവാദം മറക്കരുതെന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് എൻസിപി എന്ന പേരിലാണ് പോസ്റ്ററുകളുള്ളത്
ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധം; എൻസിപിയിൽ രാജി
02:37 PM Mar 08, 2021 | Deepika.com