തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളിൽ ഇ. ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ശ്രീധരൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിനു പിന്നാലെയാണ് നടപടി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗായിക കെ.എസ്. ചിത്രയെയും മെട്രോമാൻ ഇ. ശ്രീധരനെയുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കണായി പ്രഖ്യാപിച്ചത്.
ഇ.ശ്രീധരന് പകരം ക്രിക്കറ്റ് താരം സഞ്ജു സാംസണെയാണ് തെരഞ്ഞെടുപ്പ് ഐക്കണായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചത്. കെ.എസ്. ചിത്ര തുടരും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് ചിത്രയുടെ സ്മ്മതം തേടി.
മെട്രോ മാന്‍ പകരം സഞ്ജു; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററിൽ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് നിർദേശം
11:20 AM Mar 08, 2021 | Deepika.com