ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ വേ​ട്ട; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

11:06 AM Mar 08, 2021 | Deepika.com
കോ​ഴി​ക്കോ​ട്: ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. 1,256 ഗ്രാം ​സ്വ​ർ​ണം ഫ്ളൈ ​ദു​ബാ​യി വി​മാ​ന​ത്തി​ൽ എ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഷീ​ദി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. 55 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണി​ത്.

കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ശ​രീ​ര​ത്തി​നു​ള്ളി​ൽ ക്യാ​പ്സൂ​ൾ രൂ​പ​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.