ന്യൂഡൽഹി: സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ അജ്ഞാത സംഘം വെടിവച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.
രാത്രിയില്‍ ലംഗാര്‍ പിരിയുന്ന സമയത്താണ് വെടിവയ്പ്പുണ്ടായത്. മൂന്ന് തവണ വെടിവച്ചു. നാലംഗ അക്രമി സംഘം പഞ്ചാബ് രജിസ്ട്രേഷന് വാഹനത്തിലാണെത്തിയതെന്ന പോലീസ് പറഞ്ഞു. സംഭവത്തില്‍ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചു.
സിംഘുവിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെ വെടിവയ്പ്പ്
10:37 AM Mar 08, 2021 | Deepika.com