ദിസ്പുർ: ആസാമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സും റോങ്കോംഗ് പാര്‍ട്ടി മാറിയത്.
ദിഫു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സും റോങ്കോംഗ് മത്സരിക്കുമെന്നാണ് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗിന്റെയും സംസ്ഥാന സെക്രട്ടറി റിപുണ്‍ ബോറയുടെയും സാന്നിധ്യത്തില്‍ സും റോങ്കാംഗ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
ആസാമിൽ ബിജെപി മന്ത്രി കോൺഗ്രസിൽ ചേർന്നു
10:01 AM Mar 08, 2021 | Deepika.com