കണ്ണൂർ: എൽഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് ഇന്ന് തുടക്കം. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെത്തും. വൈകിട്ട് മൂന്നിന് മട്ടന്നൂർ വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിയെ റെഡ് വോളണ്ടിയർമാർ പിണറായിയിലേക്ക് ആനയിക്കും.
ഉറപ്പാണ് എൽഡിഎഫ് എന്ന മുദ്രാവാക്യവും മുഖ്യമന്ത്രിയുടെ ചിത്രവും ധരിച്ച് വോളണ്ടിയർമാർ അദ്ദേഹത്തെ അനുഗമിക്കും. വൈകിട്ട് അഞ്ചിന് ചേരുന്ന എൽഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
എൽഡിഎഫിന്റെ പ്രചരണ പരിപാടികൾക്ക് ഇന്ന് തുടക്കം
09:05 AM Mar 08, 2021 | Deepika.com