പാരീസ്: വടക്ക് പടിഞ്ഞാറൻ ഫ്രാൻസിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഫ്രഞ്ച് എംപിയും കോടീശ്വരനുമായ ഒലിവിയർ ഡസോൾട്ട് (69) മരിച്ചു. നോർമെഹ്ൻഡിയിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം.
ഡസോൾട്ട് ഫ്രാൻസിനെ സ്നേഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. റഫാൽ യുദ്ധവിമാനം നിർമിക്കുന്ന വ്യവസായ ഗ്രൂപ്പിന്റെ ഉടമ സെർഗി ഡസോൾട്ടിന്റെ മകനാണ് ഡസോൾട്ട്.
നോർമെഹ്ൻഡിയിലെ ഡോവില്ലെയ്ക്കു സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്. അപകടത്തിൽ പൈലറ്റും മരിച്ചു. ഇരുവരും മാത്രമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. നോർമെഹ്ൻഡിയിൽ ഒഴിവുകാല വസതിക്കു സമീപത്തുനിന്നും പറന്നുയർന്ന ഹെലികോപ്റ്റർ അപകടത്തിൽപെടുകയായിരുന്നു.
ഹെലികോപ്റ്റർ അപകടം: ഫ്രഞ്ച് കോടീശ്വരൻ ഒലിവിയർ ഡസോൾട്ട് മരിച്ചു
07:59 AM Mar 08, 2021 | Deepika.com