മലാബോ: മധ്യ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിലുണ്ടായ സ്ഫോടനത്തിൽ ഇരുപതോളം പേര് കൊല്ലപ്പെട്ടു. 420 പേർക്ക് പരിക്കേറ്റു.
രാജ്യത്തെ പ്രധാന നഗരമായ ബാട്ടയിൽ ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് സ്ഫോടനമുണ്ടായത്. ബാരക്കുകളിൽ സൂക്ഷിച്ചിരുന്ന ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. തുടര്‍ച്ചയായി നാല് സ്ഫോടനങ്ങളാണ് നടന്നത്.
സ്ഫോടനത്തില്‍ മേഖലയിലെ ഒട്ടുമിക്ക വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
സ്ഫോടനത്തിൽ എത്ര പേർ മരിച്ചതായി കൃത്യമായി സ്ഥിരീകരണമില്ല. പ്രസിഡന്റ് തിയോഡോർ ഒബിയാംഗ് പറഞ്ഞത് 15 മരിച്ചെന്നും അഞ്ഞൂറോളം പേർക്ക് പരിക്കേറ്റെന്നുമാണ്. എന്നാൽ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ 17 പേർ മരിച്ചതായാണ് പറയുന്നത്. 420 പേർക്ക് പരിക്കേറ്റെന്നും പറയുന്നു.
എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ 20 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുമുണ്ട്. പ്രദേശത്തെ ആശുപത്രികൾ പരിക്കേറ്റവരെകൊണ്ട് നിറഞ്ഞു.
ഇക്വറ്റോറിയൽ ഗിനിയിൽ സ്ഫോടനം; 20 പേർ മരിച്ചു
06:42 AM Mar 08, 2021 | Deepika.com