ബം​ഗാ​ളി​ൽ ബി​ജെ​പി വി​ജ​യി​ച്ചാ​ൽ ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ​: മ​ന്ത്രി​ ര​മ​ൺ പ​ട്ക​ർ

03:39 AM Mar 08, 2021 | Deepika.com
വ​ൽ​സ​ദ്: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ബി​ജെ​പി വി​ജ​യി​ച്ചാ​ൽ ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ ന​ട​ത്തു​മെ​ന്നു ഗു​ജ​റാ​ത്ത് വ​നം മ​ന്ത്രി ര​മ​ൺ പ​ട്ക​ർ. വ​ൽ സ​ദ് ജി​ല്ല​യി​ലെ ഉ​മ​ർ​ഗാ​വി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി എ​ല്ലാ​യി​ട​ത്തും വി​ജ​യി​ക്കു​മ്പോ​ൾ, പാ​ർ​ട്ടി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡും സം​സ്ഥാ​ന-​ദേ​ശീ​യ നേ​തൃ​ത്വ​വും മ​ന​സി​ലാ​ക്കു​ന്ന​ത് ഈ ​അ​നു​കൂ​ല അ​ന്ത​രീ​ക്ഷ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് ന​ല്ല​താ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി ബം​ഗാ​ളി​ൽ വി​ജ​യി​ച്ചാ​ൽ‌ ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​കും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി 2022 ഡി​സം​ബ​റി​ലാ​ണ് അ​വ​സാ​നി​ക്കു​ക. ഗു​ജ​റാ​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 90 ശ​ത​മാ​നം വാ​ർ​ഡു​ക​ളി​ലും ബി​ജെ​പി വി​ജ​യി​ച്ചി​രു​ന്നു. 31 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 81ൽ 75 ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ആ​കെ​യു​ള്ള ആ​റു ന​ഗ​ര​സ​ഭ​ക​ളും ബി​ജെ​പി വി​ജ​യി​ച്ചി​രു​ന്നു.