കെ​പി​സി​സി വ​ക്താ​ക്ക​ളാ​യി സി.​വി.​ബാ​ല​ച​ന്ദ്ര​നേ​യും കെ.​സി.​അ​ബു​വി​നേ​യും നി​യ​മി​ച്ചു

07:00 PM Mar 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ൻ ഡി​സി​സി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​സി.​അ​ബു, സി.​വി.​ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​രെ കെ​പി​സി​സി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​ക്ക​ളാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​യ​മി​ച്ചു. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. അ​നി​ല്‍​കു​മാ​ര്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടെ എ ​ഗ്രൂ​പ്പി​ലെ പ്ര​മു​ഖ നേ​താ​വാ​ണ് അ​ബു. അ​ദ്ദേ​ഹം നേ​ര​ത്തെ ദീ​ര്‍​ഘ​കാ​ലം കോ​ഴി​ക്കോ​ട് ഡി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ച്ചി​രു​ന്നു. പേ​രാ​മ്പ്ര സീ​റ്റി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി അ​ബു​വി​ന്‍റെ പേ​രും നേ​ര​ത്തെ പ​റ​ഞ്ഞു കേ​ട്ടി​രു​ന്നു.

തൃ​ത്താ​ല​യി​ൽ വി.​ടി.​ബ​ൽ​റാ​മി​നെ​തി​രെ സി.​വി.​ബാ​ല​ച​ന്ദ്ര​ൻ വി​മ​ത നീ​ക്കം ന​ട​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ബാ​ല​ച​ന്ദ്ര​ൻ പി​ന്നീ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.