തിരുവനന്തപുരം: അതിർത്തി ലംഘിച്ചെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകളിൽ മയക്കു മരുന്ന് കണ്ടെത്തി. അനധികൃത ആശയവിനിമയ ഉപകരണങ്ങളും ബോട്ടിൽനിന്നും കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. അക്ഷരാദുവ, ചാതുറാണി 03, ചാതുറാണി 08 എന്നീ ബോട്ടുകളാണ് തീരസംരക്ഷണ സേന പിടികൂടിയത്.
അക്ഷരദുവയിൽ 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും ഉണ്ടായിരുന്നുവെന്നും പാക്കറ്റുകൾ കടലിൽ എറിഞ്ഞെന്നും ബോട്ടിന്റെ ക്യാപ്റ്റൻ പറഞ്ഞു. രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
ശ്രീലങ്കൻ ബോട്ടുകളിൽ മയക്കുമരുന്ന് കണ്ടെത്തി
04:38 PM Mar 07, 2021 | Deepika.com