കൊച്ചി: മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും മകന് അബ്ദുള്‍ ഗഫൂറിനുമെതിരെ മുസ്ലീം ലീഗ് എറണാകളം ജില്ലാ കമ്മിറ്റിയും കളമശേരി മണ്ഡലം കമ്മിറ്റിയും രംഗത്ത്. ഇരുവരെയും കളമശേരി സീറ്റില്‍ മത്സരിപ്പിക്കരുതെന്ന് ജില്ലാ കമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഇവര്‍ക്ക് ജയസാധ്യത കുറവാണെന്നും ഇവരുടെ സ്ഥാനാര്‍ഥിത്വം മറ്റ് മണ്ഡലങ്ങളെയും ബാധിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. മണ്ഡലത്തിന് പുറത്തുള്ളയാളെ സ്ഥാനാര്‍ഥിയാക്കിയാലും കുഴപ്പമില്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
ജയ സാധ്യത കുറവ്; ഇബ്രാഹിം കുഞ്ഞിനെയും മകനെയും മത്സരിപ്പിക്കരുതെന്ന് ആവശ്യം
03:09 PM Mar 07, 2021 | Deepika.com