ന​ട​ൻ മി​ഥു​ൻ ച​ക്ര​വ​ർ​ത്തി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

01:23 PM Mar 07, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: ന​ട​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ തൃ​ണ​മൂ​ല്‍ എം​പി​യാ​യി​രു​ന്ന മി​ഥു​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം സം​സ്ഥാ​ന​ത്ത് വ​ലി​യ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

ബ്രി​ഗേ​ഡ് പ​രേ​ഡ് മൈ​താ​ന​ത്ത് ചേ​ര്‍​ന്ന ബി​ജെ​പി പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. നേ​ര​ത്തെ ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​ലാ​ശ് വി​ജ​യ​വ​ര്‍​ഗി​യ​യു​മാ​യി മി​ഥു​ൻ ച​ക്ര​വ​ർ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ബെ​ല്‍​ഗാ​ചി​യ​യി​ലെ മി​ഥു​ന്‍റെ വ​സ​തി​യി​ലാ​ണ് ഇ​രു​വ​രും ച​ര്‍​ച്ച ന​ട​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യി​ല്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി എ​ത്തു​മെ​ന്ന് ച​ർ​ച്ച​യ്ക്കു ശേ​ഷം വി​ജ​യ​വ​ര്‍​ഗി​യ പ​റ​ഞ്ഞി​രു​ന്നു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​യാ​യി​രു​ന്നു മി​ഥു​ൻ ച​ക്ര​വ​ർ​ത്തി. അ​ഴി​മ​തി കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ​തി​നെ തു​ട​ർ​ന്ന് നാ​ലു​വ​ർ​ഷ​മാ​യി സ​ജീ​വ രാ​ഷ്ട്രി​യ​ത്തി​ൽ നി​ന്നും മാ​റി നി​ൽ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.