തിരുവനന്തപുരം: ആംഡ് പോലീസ് എസ്ഐ ജേക്കബ് സൈമനെതിരെ കേസ്. പോലീസ് ആസ്ഥാനത്ത് വ്യാജരേഖ ചമയ്ക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തതിനാണ് കേസ്.
ജേക്കബ് സൈമന്റെ കൊല്ലത്തെ വീട്ടിലും പോലീസ് ആസ്ഥാനത്തെ ഓഫീസിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വീട്ടില്‍ നിന്നും ഡിജിപി, എഡിജിപിമാര്‍, ഐജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജ സീലും രേഖകളും ഡിവൈഎസ്പിയുടെ യൂണിഫോമും കണ്ടെത്തി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
വ്യാജ രേഖ ചമയ്ക്കൽ, ആൾമാറാട്ടം; ആംഡ് പോലീസ് എസ്ഐയ്ക്കെതിരെ കേസ്
12:28 PM Mar 07, 2021 | Deepika.com