ന്യൂഡൽഹി: കർഷക പ്രതിഷേധത്തിന്റെ നൂറ്റിയൊന്നാം ദിനമായ ഇന്ന് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. രാവിലെ 11.30 ന് എഐസിസി ആസ്ഥാനത്ത് നിന്നാണ് മാർച്ച് ആരംഭിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് പ്രധാനമന്ത്രിക്ക് സമർപ്പിക്കും. ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാർച്ച്.
കർഷക പ്രതിഷേധം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും
10:45 AM Mar 07, 2021 | Deepika.com