വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി​യും വെ​ള്ള​വു​മി​ല്ല; പ​ര​സ്യ ഭീ​ഷ​ണി​യു​മാ​യി ബംഗാൾ മന്ത്രി

10:38 AM Mar 07, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി​യും വെ​ള്ളം ന​ൽ​കി​ല്ലെ​ന്ന പ​ര​സ്യ ഭീ​ഷ​ണി​യു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മ​ന്ത്രി. കൃ​ഷി മ​ന്ത്രി ത​പ​ൻ ദാ​സ്ഗു​പ്ത​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൂ​ഗ്ലി​യി​ൽ ന​ട​ന്ന പൊ​തു​ച​ട​ങ്ങി​ൽ വ​ച്ചാ​ണ് മ​ന്ത്രി പ​ര​സ്യ​മാ​യി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഈ ​പ്ര​ദേ​ശ​ത്തു​നി​ന്ന് ത​നി​ക്ക് വോ​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി​യും വെ​ള്ള​വും ഇ​വി​ടേ​ക്കെ​ത്തി​ല്ല. പ​ക​രം ബി​ജെ​പി​യോ​ട് ആ​വ​ശ്യ​പ്പെ​ടാം-​ത​പ​ൻ ദാ​സ് ഗു​പ്ത പ​റ​ഞ്ഞു. സ​പ്ത​ഗ്രാം മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ​യാ​ണ് ത​പ​ൻ ദാ​സ്ഗു​പ്ത.

2011ലാ​ണ് ത​പ​ൻ ദാ​സ് ഗു​പ്ത സ​പ്ത​ഗ്രാം എം​എ​ൽ​എ​യാ​കു​ന്ന​ത്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ദ്ദേ​ഹം സ​പ്ത​ഗ്രാ​മി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2021ലും ​ഇ​വി​ടെ​നി​ന്നു​ത​ന്നെ​യാ​ണ് ത​പ​ൻ മ​ത്സ​രി​ക്കു​ന്ന​ത്.