ഷാർജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ്(36)ആണ് മരിച്ചത്. അല്‍ ദൈദിലില് വച്ചാണ് അപകടമുണ്ടായത്.
സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു.
ഭാര്യ ഷഹീദ, മക്കള്‍ ഷെര്‍ലീഷ് മന്ഹ, ഷിറാഷ്, അഹമ്മദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
ഷാർജയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
09:48 AM Mar 07, 2021 | Deepika.com