മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോൾ രണ്ടാം സെമി ഫൈനലിന്റെ ഒന്നാം പാദത്തിലും സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡും എടികെ മോഹൻബഗാനും 1-1 നു തുല്യത പാലിച്ചു. എടികെയ്ക്കുവേണ്ടി ഡേവിഡ് വില്യംസും നോർത്ത് ഈസ്റ്റിനായി ഇദ്രിസ സില്ലയും ഗോൾ നേടി.
ആദ്യ പകുതിയിൽ നേടിയ ഗോളിൽ മുന്നിട്ടുനിന്ന എടികെയെ കളിയുടെ അവസാന നിമിഷമാണ് നോർത്ത് ഈസ്റ്റ് സമനിലയിൽ പിടിച്ചത്. തോൽവി ഉറപ്പിച്ച നോർത്ത് ഈസ്റ്റിന് സില്ല ജീവൻ നൽകുകയായിരുന്നു. 90 ാം മിനിറ്റിൽ സില്ല ആരംഭിച്ച നീക്കം സില്ല തന്നെ പൂർത്തിയാക്കുകയായിരുന്നു.
ലൂയിസ് മഷാഡോയ്ക്കു നൽകിയ പന്ത് ബോക്സിൽ തിരികെ സ്വീകരിച്ച സില്ല ഹെഡ്ഡറിലൂടെ എടികെ വലകുലുക്കി. നേരത്തെ റോയ് കൃഷ്ണയുടെ അസിസ്റ്റിൽനിന്നായിരുന്നു ഡേവിഡ് വില്യംസ് ഗോൾ നേടിയത്.
രണ്ടാം സെമിയും സമാസമം; നോർത്ത് ഈസ്റ്റും എടികെയും സമനിലയിൽ
10:44 PM Mar 06, 2021 | Deepika.com