കോൽക്കത്ത: പശ്ചിമ ബംഗാളില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ആറ് പേര്‍ക്ക് ഗുരുതര പരിക്ക്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. പരിക്കേറ്റ എല്ലാവരും ബിജെപി പ്രവര്‍ത്തകരാണ്.
അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ വീട്ടില്‍ വച്ചാണ് ബോംബ് നിര്‍മിച്ചിരുന്നതെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. പരിക്കേറ്റ എല്ലാവരും ചികിത്സയിലാണെന്നും പോലീസ് വ്യക്തമാക്കി.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോംബാക്രമണം നടത്തിയതാണെന്നാണ് പരിക്കേറ്റവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വിവാഹാഘോഷം കഴിഞ്ഞ് മടങ്ങിയെ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
ബംഗാളിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ബിജെപി പ്രവർത്തകർക്ക് പരിക്ക്
11:14 AM Mar 06, 2021 | Deepika.com