മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് മു​ത്തൂ​റ്റ് അ​ന്ത​രി​ച്ചു

10:42 PM Mar 05, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​ജി. ജോ​ര്‍​ജ് മു​ത്തൂ​റ്റ് (71) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഡ​ല്‍​ഹി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഓ​ര്‍​ത്തോ​ഡോ​ക്സ് സ​ഭാ മു​ന്‍ ട്ര​സ്റ്റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

1979ല്‍ ​മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ എം.​ഡി​യാ​യ ജോ​ര്‍​ജ്, 1993ലാ​ണ് ചെ​യ​ര്‍​മാ​നാ​യ​ത്. ഫി​ക്കി​യു​ടെ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്. ഇ​ന്ത്യ​ന്‍ ധ​നി​ക​രു​ടെ 2020ലെ ​ഫോ​ബ്സ് പ​ട്ടി​ക​യി​ല്‍ മ​ല​യാ​ളി​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എം.​ജി.​ജോ​ര്‍​ജ് മു​ത്തൂ​റ്റും സ​ഹോ​ദ​ര​ന്മാ​രും എ​ത്തി​യി​രു​ന്നു.

രാ​ജ്യ​ത്തെ ധ​നി​ക​രു​ടെ ഫോ​ബ്സ് പ​ട്ടി​ക​യി​ല്‍ 26–ാം സ്ഥാ​ന​ത്താ​യി​രു​ന്നു മു​ത്തൂ​റ്റ് സ​ഹോ​ദ​ന്മാ​ർ.