കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴ് മാലിന്യ കൂമ്പാരങ്ങളിലാണ് തീ പടർന്നിരിക്കുന്നത്.
12 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. മണിക്കൂറുകൾക്ക് ശേഷവും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല. കൂടുതല്‍ ഭാഗത്തേക്ക് തീപടരാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മണ്ണുമാന്തി ഉപയോഗിച്ച് തീ പിടിച്ച ഭാഗം വേർതിരിച്ച് ഹൈ പ്രഷർ പമ്പുകൾ ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്. കാറ്റ് ദിശ മാറി മാറി വീശുന്നത് തീ അണയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം
06:10 PM Mar 05, 2021 | Deepika.com