കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനാർജി ഇത്തവണ നന്ദിഗ്രാമിൽ ജനവിധി തേടും.
തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത നന്ദിഗ്രാമിലെത്തിയിരിക്കുന്നത്. 291 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് തൃണമൂൽ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. സഖ്യകക്ഷികൾക്കായി മൂന്ന് സീറ്റുകൾ വിട്ടുകൊടുത്തതായി മമത അറിയിച്ചു.
സ്ഥാനാർഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. 20 സീറ്റിംഗ് എംഎൽഎമാർക്കും സീറ്റില്ല. പ്രായവും മറ്റു കാരണങ്ങളും പരിഗണിച്ചാണ് ഇവരെ ഒഴിവാക്കിയതെന്ന് മമത പറഞ്ഞു.
മമത നന്ദിഗ്രാമിൽ, 291 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോണ്ഗ്രസ്
03:31 PM Mar 05, 2021 | Deepika.com