കണ്ണൂർ: കെ.കെ. രാഗേഷ് എംപിക്കും കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ. മോഹനനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ജില്ലാ കളക്ടറാണ് നോട്ടീസ് നൽകിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വിവിധ പരിപാടികളുടെ ഉദ്ഘാടനം നടത്തിയതിനാണ് കളക്ടർ വിശദീകരണം തേടിയത്. നോട്ടീസ് കൈപ്പറ്റി രണ്ടു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം.
പെരുമാറ്റ ചട്ടലംഘനം; കെ.കെ. രാഗേഷ് എംപിക്കും കണ്ണൂർ മേയർക്കും നോട്ടീസ്
03:21 PM Mar 05, 2021 | Deepika.com