തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ ഗായിക ദലീമ സിപിഎം സ്ഥാനാര്‍ഥിയാകും. ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജനെയും പാലക്കാട്ടെ തൃത്താലയില്‍ എം.ബി. രാജേഷിനെയും മത്സരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ധാരണയായി എന്നാണ് സൂചന.
കൊട്ടാരക്കരയിലല് കെ.എന്‍. ബാലഗോപാലും മത്സരിക്കും. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ഐഷ പോറ്റി മത്സരിക്കുന്നില്ല. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സീറ്റ് ഇല്ലെന്നാണ് സൂചന. മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീല തരൂരില്‍ സ്ഥാനാര്‍ഥിയാകും. ഏറ്റുമാനൂരില്‍ വി.എന്‍. വാസവനും മത്സരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ്; ദലീമയ്ക്കും എം.ബി. രാജേഷിനും ചിത്തരഞ്ജനും സാധ്യത
03:00 PM Mar 05, 2021 | Deepika.com