ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി സുപ്രീംകോടതി തള്ളി. ജാമ്യത്തിനെതിരെ ഇഡി നൽകിയ ഹര്‍ജിയിൽ ശിവശങ്കറിന് നോട്ടീസ് അയച്ച്, കേസ് ആറാഴ്ചത്തേക്ക് മാറ്റിവെച്ചു.
ഒരു പാവം പെണ്‍കുട്ടിയെയാണ് സ്വർണക്കടത്തിനായി ശിവശങ്കര്‍ ഉപയോഗിച്ചതെന്ന് ഇഡി സുപ്രീംകോടതിയെ അറിയിച്ചു. ശിവശങ്കര്‍ ജാമ്യത്തിൽ പുറത്തിറങ്ങിയത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും പിഎംഎൽഎ നിയമത്തിലെ 45 -ാം വകുപ്പ് പ്രകാരം ശിവശങ്കറിന് ജാമ്യം കിട്ടാൻ അര്‍ഹതയില്ല. അതിനാൽ ജാമ്യം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.
സ്വർണക്കടത്ത്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി
01:24 PM Mar 05, 2021 | Deepika.com