ദിസ്പുർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ആസാമിൽ എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 126 സീറ്റിൽ 92 ഇടത്തും ബിജെപി ജനവിധി തേടും. ആസാം ഗണ പരിഷത്ത് (എജിപി) 26 സീറ്റിലും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി-ലിബറൽ (യുപിപിഎൽ) എട്ട് സീറ്റിലും മത്സരിക്കും.
84 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. ബാക്കിയുള്ള മണ്ഡലങ്ങളിൽ ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടിയ ശേഷം അന്തിമ സ്ഥാനാർഥി നിർണയം നടത്തും.
ആസാമിൽ മൂന്നു ഘട്ടങ്ങളായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാംഘട്ടം മാർച്ച് 27നും ഏപ്രിൽ ഒന്നിന് രണ്ടാംഘട്ടവും മൂന്നാംഘട്ടം ഏപ്രിൽ ആറിനും നടക്കും. മേയ് രണ്ടിനാണ് ഫല പ്രഖ്യാപനം.
ആസാമിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി; ബിജെപിക്ക് 92 സീറ്റ്
12:58 PM Mar 05, 2021 | Deepika.com