തിരുവനന്തപുരം: തിരുവനന്തപുരത്ത് തീപിടിത്തം. ആര്യശാല ഹിറ്റാച്ചിയുടെ ടൂള്‍സ് കടയിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റ് എത്തി.
ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് സൂചന. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.
തിരുവനന്തപുരത്ത് ഹിറ്റാച്ചിയുടെ ടൂൾസ് കടയിൽ വൻ തീപിടിത്തം
09:46 AM Mar 05, 2021 | Deepika.com