തു​ട​ർ​ജ​യം വി​ന​യാ​യി; ശ്രീ​രാ​മ​കൃ​ഷ്ണ​നും മ​ത്സ​രി​ക്കാ​നി​ല്ല

10:38 PM Mar 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​ർ​ക്ക് പി​ന്നാ​ലെ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും മ​ത്സ​രി​ക്ക​ണ്ടെ​ന്ന് സി​പി​എം തീ​രു​മാ​നം. ര​ണ്ടു​ത​വ​ണ തു​ട​ര്‍​ച്ച​യാ​യി ജ​യി​ച്ച ആ​ര്‍​ക്കും സീ​റ്റ് ന​ൽ​കെ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് ശ്രീ​രാ​മ​കൃ​ഷ്ണ​നും സീ​റ്റ് ന​ഷ്ട​മാ​യ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ച്ച​വ​രി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ഇ​ള​വ് വേ​ണോ എ​ന്ന കാ​ര്യം വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ക്കും.

മ​ന്ത്രി​മാ​രാ​യ ഇ.​പി.​ജ​യ​രാ​ജ​ന്‍, എ.​കെ.​ബാ​ല​ന്‍, ടി.​എം.​തോ​മ​സ് ഐ​സ​ക്, ജി.​സു​ധാ​ക​ര​ന്‍, സി.​ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​രെ​യാ​ണ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. ത​രൂ​ര്‍ സീ​റ്റി​ല്‍ മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ ഭാ​ര്യ പി.​കെ.​ജ​മീ​ല സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.