അ​ക്ര​മം ത​ട​യാ​നു​ള്ള ച​ർ​ച്ച​ക​ൾ രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ടാ​കു​ന്ന​തെ​ങ്ങ​നെ: മു​ഖ്യ​മ​ന്ത്രി

07:13 PM Mar 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ക്ര​മം ത​ട​യാ​നു​ള്ള ച​ർ​ച്ച​ക​ൾ രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ടാ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ർ​എ​സ്എ​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ മ​നു​ഷ്യ​ജീ​വ​ൻ സം​ര​ക്ഷി​ക്കാ​നു​ള്ള​താ​യി​രു​ന്നു. ത​ങ്ങ​ളാ​രും ത​ല​യി​ൽ മു​ണ്ടി​ട്ട് ച​ർ​ച്ച​യ്ക്കു​പോ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സാ​ണ് ആ​ർ​എ​സ്എ​സു​മാ​യി ര​ഹ​സ്യ ച​ർ​ച്ച​യും ധാ​ര​ണ​യും ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. അ​യോ​ധ്യ ശി​ലാ​ന്യാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യും ആ​ർ​എ​സ്എ​സ് മേ​ധാ​വി​യും ത​മ്മി​ൽ ര​ഹ​സ്യ ച​ർ​ച്ച ന​ട​ന്നി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

ശ്രീ ​എം സെ​ക്യു​ല​റാ​യ സ​ന്യാ​സി​വ​ര്യ​നാ​ണെ​ന്നാ​ണ് താ​ൻ മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം വി​ഭാ​ഗി​യ​ത​യു​ടെ വ​ക്താ​വ​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​യ​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.