ശ​ശീ​ന്ദ്ര​നെ ചൊ​ല്ലി ത​ര്‍​ക്കം; എ​ൻ​സി​പി യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി

01:13 PM Mar 04, 2021 | Deepika.com
കോ​ഴി​ക്കോ​ട്: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ വീ​ണ്ടും എ​ല​ത്തൂ​രി​ല്‍ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​നാ​യി കോ​ഴി​ക്കോ​ട് ചേ​ര്‍​ന്ന എ​ന്‍​സി​പി ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ടി.​പി. പീ​താം​ബ​ര​ന്‍, എ.​കെ ശ​ശീ​ന്ദ്ര​ന്‍ ഉ​ൾ​പ്പെ​യു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ബ​ഹ​ള​മു​ണ്ടാ​യ​ത്.

ര​ണ്ട് ത​വ​ണ മ​ത്സ​രി​ച്ച​വ​ര്‍ മാ​റി നി​ല്‍​ക്ക​ണ​മെ​ന്നും പു​തു​മു​ഖ​ങ്ങ​ള്‍​ക്ക് അ​വ​സ​രം കൊ​ടു​ക്ക​ണ​മെ​ന്നും ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ശ​ശീ​ന്ദ്ര​ന്‍ ത​ന്നെ വ​ര​ണ​മെ​ന്ന് മ​റ്റൊ​രു വി​ഭാ​ഗം നി​ല​പാ​ടെ​ടു​ത്തു. ശ​ശീ​ന്ദ്ര​നെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം മു​ഹ​മ്മ​ദി​ന്‍റെ പേ​രാ​ണ് നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

എ​ല​ത്തൂ​രി​ല്‍ ര​ണ്ട് ത​വ​ണ​യ​ട​ക്കം എ​ട്ട് പ്രാ​വ​ശ്യം നി​ല​വി​ല്‍ ശ​ശീ​ന്ദ്ര​ന്‍ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​ത്ത​വ​ണ മാ​റി നി​ല്‍​ക്ക​ട്ടെ എ​ന്ന നി​ര്‍​ദേ​ശം വ​ന്ന​ത്.